ക്രൈം

12 വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ മധ്യവയസ്കൻ പിടിയിൽ.

 

മൂവാറ്റുപുഴ: 12 വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ
മധ്യവയസ്കൻ പോലീസ് പിടിയിൽ. പേഴയ്ക്കാപ്പിളളി ചേന്നരയിൽ അലിയാർ (52) നെയാണ് ശനിയാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്‍തത്. കഴിഞ്ഞ മാസം 29 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പായിപ്രയിൽ കുളക്കടവിൽ കൂട്ടുകാരനൊപ്പം ചൂണ്ടയിടുകയായിരുന്ന കുട്ടിയെയാണ് പീഢനത്തിന് വിധേയമാക്കിയത്. കൂടുതൽ മീൻ കിട്ടുന്ന സ്ഥലം കാണിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെ തനിച്ച് കൊണ്ടു പോകുകയായിരുന്നു. തുടർന്ന് പ്രകൃതി വിരുദ്ധ പീഢനത്തിന് വിധേയമാക്കുകയായിരുന്നു. സംഭവത്തിനുശേഷം ഇയാൾ കുട്ടിയെ ഭീക്ഷണിപ്പെടുത്തിയിരുന്നു. വീട്ടിലെത്തിയ കുട്ടിക്ക് അസ്വസ്ഥതയുണ്ടായതോടെ രക്ഷിതാക്കാൾ കാരണമന്വേഷിച്ചപ്പോഴാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത്. ഇതിനെ തുടർന്ന് മൂവാറ്റുപുഴ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകി. സംഭവം നടന്നതിനുശേഷം ഒളിവിൽ പോയ ഇയാളെ പായിപ്രയിൽ നിന്നാണ് പിടികൂടിയത്.

Back to top button
error: Content is protected !!
Close