മൂവാറ്റുപുഴയിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.സംഗീത വിശ്വനാഥന്‍

മൂവാറ്റുപുഴ: വോട്ട് രേഖപ്പെടുത്തിയശേഷം മൂവാറ്റുപുഴയിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.സംഗീത വിശ്വനാഥന്‍. തൃശൂര്‍ വടുക്കര ഗുരു വിജയം എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് സംഗീത മുളവൂരില്‍ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം എത്തിയത്. കോതമംഗലത്തുനിന്നുമാണ് ബൂത്തുകളിലെ സന്ദര്‍ശം ആരംഭിച്ചത്. പോളിംഗ് ശതമാനം ഉയരുന്നുണ്ടെന്നും, വലിയ ആത്മവിശ്വാസത്തിലാണെന്നും, വിജയ പ്രതീക്ഷയിലാണ് പ്രവര്‍ത്തകരെന്നും സംഗീത വിശ്വാനാഥന്‍ പറഞ്ഞു. മണ്ഡലത്തില്‍ നിറഞ്ഞു നിന്നിരുന്ന പ്രവര്‍ത്തനമയിരുന്നു സംഗീത വിശ്വനാഥിന്റെയെന്നും, മേദിയുടെ വിജയത്തോടൊപ്പം സംഗീത വിശ്വനാഥന്‍ കുടം അടയാളത്തില്‍ വിജയിക്കുമെന്നും ബിജെപി സംസ്ഥാന കമ്മറ്റി അംഗം പി.പി സജീവ് പറഞ്ഞു. ഇടുക്കി ലോക്‌സഭ മണ്ഡലത്തിലെ 7 അസംബ്ലി നിയോജക മണ്ഡലങ്ങളിലേയും ബൂത്തുകളില്‍ സ്ഥാനാര്‍ത്ഥി സന്ദര്‍ശനം നടത്തും.

 

Back to top button
error: Content is protected !!