പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ നാകപ്പുഴ പള്ളിയിൽ എട്ടുനോമ്പാചരണം; തിരുന്നാളിൽ പങ്കെടുക്കാൻ വരുന്നവർക്കുള്ള നിർദ്ദേശങ്ങൾ

 

നാകപ്പുഴ: പ്രസിദ്ധ മരിയൻ തീർത്ഥാടന
കേന്ദ്രമായ നാഗപ്പുഴ പള്ളിയിൽ എട്ടുനോമ്പാചരണം. ഓഗസ്റ്റ് 31 തിങ്കൾ മുതൽ സെപ്റ്റംബർ 8 ചൊവ്വ വരെ കോവിഡ് 19 നിയമങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് നടത്തി വരുന്ന എട്ടുനോമ്പാചരണം നടത്താൻ തീരുമാനിച്ചതായി ഇടവക വികാരി ഫാദർ ജെയിംസ് വരാരപ്പിള്ളിൽ അറിയിച്ചു. ഓഗസ്റ്റ് 31 രാവിലെ ആറു മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയോടു കൂടി തിരുക്കർമ്മങ്ങൾ ആരംഭിക്കും. ഓഗസ്റ്റ് 31 തിങ്കളാഴ്ച മുതൽ 9 ദിവസത്തേക്ക് രാവിലെ 6, 8, 10, ഉച്ചയ്ക്ക് 12 വൈകിട്ട് 5 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നത് പോലെ ഇടവകയിലെ ഒരു വാർഡിൽ നിന്നും നിശ്ചിത അംഗങ്ങൾക്കു മാത്രമേ കുർബാനയിൽ പങ്കെടുക്കുവാൻ അനുവാദമുള്ളൂ. സെപ്റ്റംബർ 15ന് എട്ടാമിടം ആചരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് എട്ടുനോമ്പാചരണം നടത്തണമെന്ന് വികാരി ഫാ.ജെയിംസ് വരാരപ്പിള്ളിൽ, അസിസ്റ്റന്റ് വികാരി ഫാ. മാത്യു പുത്തൻകുളം കൈക്കാരന്മാരായ സജി വട്ടക്കുടിയിൽ, മാത്യു കൊച്ചുവേലിക്കകം, ജോഷി പൈക്കാട്ട് എന്നിവർ വിശ്വാസികളോട് നിർദ്ദേശിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!