നടുക്കര നാല് സെന്റ് കോളനിയിൽ കമ്മ്യൂണിറ്റി ഹാള്‍ യാഥാര്‍ത്ഥ്യമായി.

 

മൂവാറ്റുപുഴ : ആവോലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ നടുക്കര നാല് സെന്റ് കോളനിയില്‍ കമ്മ്യൂണിറ്റി ഹാള്‍ പ്രവര്‍ത്തന സജ്ജമായി. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 20-ലക്ഷം രൂപ വിനിയോഗിച്ചാണ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ട് നിലകളിലായി കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 40-ഓളം കുടുംബങ്ങള്‍ താമസിക്കുന്ന നാല് സെന്റ് കോളനിയില്‍ കമ്മ്യൂണിറ്റി ഹാൾ നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നാല് സെന്റ് സ്ഥലത്ത് വീട് നിര്‍മിച്ച് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വിവാഹമടക്കമുള്ള പരിപാടികള്‍ നടത്തുന്നതിന് ഏറെ ബുദ്ധിമുട്ട് അനുവഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് പരിഹാരമായിരിക്കുകയാണിപ്പോൾ. വികമ്മ്യൂണിറ്റി ഹാള്‍ യാഥാര്‍ത്ഥ്യമായതോടെ നടുക്കര നാല് സെന്റ് കോളനി നിവാസികളുടെ ചിരകാല സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായത്.

 

ചിത്രം- നടുക്കര നാല് സെന്റ് കോളനിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കമ്മ്യൂണിറ്റി ഹാള്‍

Back to top button
error: Content is protected !!