ബലാത്സംഗ കേസില്‍ ഡിഎന്‍എ പരിശോധനക്ക് പ്രതിയുടെ സമ്മതം വേണ്ട: ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസില്‍ ഡിഎന്‍എ പരിശോധനക്ക് പ്രതിയുടെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി. പീഡനക്കേസടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ ഡിഎന്‍എ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ ശേഖരിക്കുന്നത് പ്രതിയുടെ അവകാശങ്ങളുടെ ലംഘനമല്ലെന്നും ഹൈക്കോടതി. പതിനഞ്ചുകാരിയുടെ കുഞ്ഞിന്‍റെ പിതൃത്വം തെളിയിക്കാന്‍ രക്ത സാമ്പിള്‍ ശേഖരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ ഒന്നാംപ്രതി പത്തനംതിട്ട സ്വദേശി നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്‍റെ ഉത്തരവ്. ക്രിമിനല്‍ നടപടി ചട്ടത്തില്‍ 2005ല്‍ കൊണ്ടുവന്ന ഭേദഗതിയനുസരിച്ച് പീഡനക്കേസ് പ്രതികളുടെയും അതിജീവിതരുടെയും മെഡിക്കല്‍ പരിശോധന നടത്താനാകും.ശാസ്ത്ര പുരോഗതിയുടെ കാലത്ത് ഡിഎന്‍എ പരിശാധന നീതിനിര്‍വഹണത്തില്‍ അംഗീകരിക്കപ്പെടുന്നതാണെന്നും പ്രതിയുടെ ഡിഎന്‍എ ഫലം പീഡനക്കേസുകളില്‍ നിര്‍ണായക തെളിവാണെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Back to top button
error: Content is protected !!