മഴക്കാല മുന്നൊരുക്കം; മൂവാറ്റുപുഴയിൽ മോക്ഡ്രിൽ നടത്തി

 

മുവാറ്റുപുഴ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ താലൂക്കിൽ മോക്ഡ്രിൽ നടത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും ലഭിച്ച മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിലായിരുന്നു മോക്ഡ്രിൽ നടത്തിയത്. മൂവാറ്റുപുഴ നഗരസഭയിലെ ഇലാഹിയ സ്കൂൾ പരിസരത്ത് നിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക് സുരക്ഷിതമായി മാറ്റി. 21 പേരെ നാല് ക്യാമ്പുകളിലായാണ് താമസിപ്പിച്ചത്. കോവിഡ് ലക്ഷണമുള്ളവരെയും പ്രത്യേക ക്യാമ്പുകളിലേക്കും മാറ്റി. ആംബുലൻസിലാണ് കോവിഡ് ലക്ഷണമുള്ളവരെ മാറ്റിയത്. പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, റവന്യൂ, തദ്ദേശ സ്ഥാപനങ്ങൾ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.മോക്ഡ്രിൽ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പൊതു ജനങ്ങളിൽ ആശയക്കുഴപ്പവും ഒഴിവായി.മോക്ഡ്രില്ലിന് തഹസിൽദാർ കെ.എസ്.സതീശൻ, അഡി.തഹസിൽദാർ പി.പി.അസ്മാബീവി, നഗരസഭാ സെക്രട്ടറി എൻ.പി. കൃഷ്ണ രാജ്, എസ്.ഐ ടി.എം.സൂഫി, വിവിധ വകുപ്പുദ്യോഗസ്ഥരായ കെ.വി.വിൻസന്റ്, പി.ജി.സുനിൽകുമാർ, സജി, സി.ആർ.വിനോദ്, സന്തോഷ്, ബി.ഡി.ഒ എം.എസ്.സഹിത തുടങ്ങിയവർ നേതൃത്വം നൽകി.3.27 ന് ആരംഭിച്ച മോക്ഡ്രിൽ 4.08 ന് അവസാനിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: മൂവാറ്റുപുഴയിൽ നടത്തിയ മോക്ഡ്രില്ലിൽ നിന്ന്

Back to top button
error: Content is protected !!