പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം; കേരള പ്രവാസി ഫെഡറേഷന്‍

 

മൂവാറ്റുപുഴ: കോറോണ വൈറസ് മഹാമാരി ലോകത്ത് പടര്‍ന്ന് പിടിക്കുമ്പോള്‍ വിദേശരാജ്യങ്ങളില്‍ തൊഴിലിനും പഠനത്തിനും ബിസിനസ് സംരംഭങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ലക്ഷകണക്കിന് പ്രവാസികള്‍ സ്വന്തം രാജ്യത്തിന്റെ സുരക്ഷിതത്വം തേടി തിരികെയെത്തിക്കുന്നതിന് പകരം അവരെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിലും സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കത്തറിന്റെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കേരള പ്രവാസി ഫെഡറേഷന്‍ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി പ്രവാസി ഫെഡറേഷന്‍ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സമരം നടത്തി. മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ് ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി ഫെഡറേഷന്‍ ജില്ലാ ട്രഷറര്‍ സി.എം.ഇബ്രാഹിം കരീം അധ്യക്ഷത വഹിച്ചു. കെ.കെ.റഷീദ്, സിമില്‍.എന്‍.എം, മുജീബ്, റസല്‍.പി.എച്ച് എന്നിവര്‍ സംമ്പന്ധിച്ചു.
മുളവൂര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ മണ്ഡലം പ്രസിഡന്റ് എം.കെ.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സീന ബോസ്, പി.വി.ജോയി, എം.വി.സുഭാഷ്, എം.ഐ.കുര്യാക്കോസ്, അഷറഫ് പുതുശേരിക്കുടി എന്നിവര്‍ സംമ്പന്ധിച്ചു.

ചിത്രം-1) കേരള പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു………………..……..

Back to top button
error: Content is protected !!