മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു

 

മുവാറ്റുപുഴ : മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. വേനൽ മഴയിൽ ജല നിരപ്പ് ഉയർന്നതോടെ ആകെയുള്ള ആറ് ഷട്ടറുകളിൽ 3 ഷട്ടറുകൾ 20 സെന്റീമീറ്റര്‍ വീതം
ഇന്നു രാവിലെയാണ് തുറന്നത്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 41.5 മീറ്ററാണ് മലങ്കര അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. മൂലമറ്റം പവര്‍ ഹൗസില്‍ നിന്നുള്ള വെള്ളമൊഴുക്ക് കൂടാതെ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലുള്ള പുഴകളിലും തോടുകളിലും നീരൊഴുക്ക് കൂടിയിട്ടുണ്ട്.
ഇതു മൂലം ഡാമിലെ ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് എം.വി.ഐ.പി. (മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്‌ട് ) അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിരുന്നു.

Back to top button
error: Content is protected !!