മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പുതിയ ഒ.പി.അനക്‌സ് ബ്ലോക്ക് ഒരുങ്ങുന്നു.

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പുതിയ ഒ.പി.അനക്‌സ് ബ്ലോക്ക് ഒരുങ്ങുന്നു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 99.60-ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ആശുപത്രി കവാടത്തിനോട് ചേര്‍ന്ന് പുതിയ ഒ.പി.അനക്‌സ് ബ്ലോക്ക് നിര്‍മ്മിക്കുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. നിര്‍മ്മാണോദ്ഘാടനം അടുത്ത ദിവസം തന്നെ നടക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. പുതുതായി നിര്‍മിക്കുന്ന ഒ.പി.അനക്‌സ് ബ്ലോക്കില്‍ ആത്യാധുനീക സൗകര്യങ്ങളോട് കൂടിയ രജിസ്‌ട്രേഷന്‍ കൗണ്ടര്‍, രോഗികളെ പരിശോധിക്കുന്നതിനായി ഡോക്ടര്‍മാര്‍ക്ക് ഉപയോഗിക്കുന്നതിനായി ഒ.പി.മുറികള്‍, രോഗികള്‍ക്ക് ആരോഗ്യ ഇന്‍ഷ്യൂറന്‍സ് അടക്കമുള്ള ഇന്‍ഷ്യൂറന്‍സ് പേപ്പറുകള്‍ ശരിയാക്കുന്നതിനായി അത്യാതുനിക സൗകര്യങ്ങളോട് കൂടിയ ഇന്‍ഷ്യൂറന്‍സ് കൗണ്ടര്‍, ഇഞ്ചക്ഷന്‍, ഡ്രസ്സിംഗ്, പ്ലാസ്റ്റര്‍ അടക്കമുള്ള പ്രാഥമീക ചികിത്സ നല്‍കുന്നതിനുള്ള ആധുനീക രീതിയിലുള്ള നഴ്‌സിംഗ് റൂം, പോലീസ് എയ്ഡ്‌പോസ്റ്റ്, ക്യാന്റീന്‍ എന്നിവയാണ് പുതിയതായി നിര്‍മിക്കുന്ന ഒ.പി.അനക്‌സ് ബ്ലോക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ മന്ദിരത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും നിര്‍മ്മാണോദ്ഘാടനം ഏറ്റവും അടുത്ത ദിവസം തന്നെ നടക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു…..

ചിത്രം-മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പുതിയ ഒ.പി.അനക്‌സ് ബ്ലോക്കിന്റെ രൂപ രേഖ……………………

Back to top button
error: Content is protected !!