മൂവാറ്റുപുഴ എക്‌സൈസ് ഓഫീസില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ വിതരണം ചെയ്തു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ആയ്യുര്‍വ്വേദ, ഹോമിയോ ആശുപത്രികള്‍, ജനറല്‍ ആശുപത്രി, പോലീസ് സ്റ്റേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ ഹാന്‍ഡ് സാനിറ്റൈസറിന്റെയും ഹാന്‍ഡ് വാഷിന്റെയും വിതരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ എക്‌സൈസ് ഓഫീസിലേയ്ക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ വിതരണം ചെയ്തു. മൂവാറ്റുപുഴ നിര്‍മ്മല ഫാര്‍മസി അഡ്മിനിസ്ട്രേറ്റര്‍ ഫാ.ജോസ് മത്തായി മൈലാടിയത്ത് എക്‌സൈസ് സി.ഐ. വൈ.പ്രസാദിന് ഹാന്‍ഡ് സാനിറ്റൈസര്‍ കൈമാറി ഉൽഘാടനം ചെയ്തു. എല്‍ദോ എബ്രഹാം എം.എല്‍.എ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷ് എന്നിവര്‍ ചടങ്ങിൽ സംമ്പന്ധിച്ചു.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബ്രേക്ക് ദ ചെയിന്‍ പദ്ധതിയുടെ ഭാഗമായി എല്‍ദോ എബ്രഹാം എം.എല്‍.എ, മൂവാറ്റുപുഴ ഡെന്റല്‍ കെയര്‍ ലാബ്, മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ഒഫ് ഫാര്‍മസി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിര്‍മ്മല ഫാര്‍മസി കോളേജിലെ അധ്യാപകരുടെ നേതൃത്വത്തിലാണ് ഹാന്‍ഡ് സാനിറ്റൈസറിന്റെയും ഹാന്‍ഡ് വാഷിൻറെയും നിര്‍മ്മാണം നടക്കുന്നത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മുഴുവന്‍ പ്രാഥമിക-കുടുംബാരോഗ്യ കേന്ദ്രത്തിലും ജനറല്‍ ആശുപത്രി, ആയ്യൂര്‍വ്വേദ-ഹോമിയോ ആശുപത്രി, പോലീസ് സ്റ്റേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷും സൗജന്യമായി നല്‍കുന്നതാണ് പദ്ധതി.

ചിത്രം-മൂവാറ്റുപുഴ എക്‌സൈസ് ഓഫീസിലേക്കുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മല ഫാര്‍മസി അഡ്മിനിസ്ട്രേറ്റര്‍ ഫാ.ജോസ് മത്തായി മൈലാടിയത്ത് എക്‌സൈസ് സി.ഐ. വൈ.പ്രസാദിന് കൈമാറുന്നു… എല്‍ദോ എബ്രഹാം എം.എല്‍.എ സമീപം…

Back to top button
error: Content is protected !!