മദ്രസ അധ്യാപകര്‍ക്ക് കൈതാങ്ങായി ഭക്ഷണ ക്വിറ്റുകള്‍ വിതരണം ചെയ്തു.

മൂവാറ്റുപുഴ: ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്റെയും മദ്രസ ക്ഷേമനിധിയുടെയും മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റെയും മുളവൂര്‍ മേഖല കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ മേഖലയില്‍ സേവനമനുഷ്ടിക്കുന്ന മദ്രസ അധ്യാപകര്‍ക്ക് കൈതാങ്ങായി ഭക്ഷണ ക്വിറ്റുകള്‍ വിതരണം ചെയ്തു. അരി പലവ്യജ്ഞന സാധനങ്ങള്‍ അടക്കം ഒരു മാസത്തേയ്ക്കുള്ള കിറ്റുകളാണ് വിതരണം ചെയ്തത്. കോറോണ ബാധയെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മസ്ജിദുകളുടെയും മദ്രസകളുടെയും പ്രവര്‍ത്തനം നിറുത്തി വച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ സേവന മനുഷ്ടിക്കുന്ന അധ്യാപകര്‍ക്ക് അശ്വാസമായിട്ടാണ് ഒരു മാസത്തേയ്ക്കുള്ള ഭക്ഷണ ക്വിറ്റുകള്‍ വിതരണം നടത്തുന്നത്. ക്വിറ്റുകളുടെ വിതരണം ക്ഷേമനിധി കണ്‍വീനര്‍ പി.എം.സിദ്ധീഖ് ബാഖവി ലജ്‌നത്തുല്‍ മുഅല്ലിമീന്‍ മേഖല സെക്രട്ടറി പി.എം.ബഷീര്‍ ബാഖവിയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ലജ്‌നത്തുല്‍ മുഅല്ലിമീന്‍ മേഖല പ്രസിഡന്റ് ചിലവ് ഫൈസല്‍ മൗലവി അധ്യക്ഷത വഹിച്ചു. മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ മേഖല പ്രസിഡന്റ് എം.എം.കാസിം, സെക്രട്ടറി അനസ് തൈപറമ്പില്‍ എന്നിവര്‍ സംമ്പന്ധിച്ചു.

ചിത്രം-മദ്രസ അധ്യാകര്‍ക്കുള്ള ക്വിറ്റുകളുടെ വിതരണം ക്ഷേമനിധി കണ്‍വീനര്‍ പി.എം.സിദ്ധീഖ് ബാഖവി മേഖല സെക്രട്ടറി പി.എം.ബഷീര്‍ ബാഖവിയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്യുന്നു. ചിലവ് ഫൈസല്‍ മൗലവി സമീപം……………………

Back to top button
error: Content is protected !!