ബൈക്കിന് കുറുകെ പുലിചാടി ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്.

 

കോതമംഗലം: ഇടമലയാർ ഡാമിന് സമീപം റോഡിൽ ബൈക്കിന് കുറുകെ പുലിചാടി ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്.
വടാട്ടുപാറ കിഴക്കേചാലിച്ചിറ പൊടിയൻ (60) നാണ് പരിക്കേറ്റത്.ഇന്നലെ
രാവിലെ ഇടമലയാറിലെ ജോലി സ്ഥലത്തേക്ക് പൊടിയൻ ബൈക്കില്‍ പോകുമ്പോഴാണ് സംഭവം.റോഡരുകില്‍ കിടക്കുകയായിരുന്ന പുലി പൊടുന്നനെ കുറുകെ ചാടുകയായിരുന്നുവെന്ന് പൊടിയന്‍ പറഞ്ഞു.നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു.ഇതിനിടെ പുലി വനത്തിലേക്ക് ഓടിമറഞ്ഞു.പൊടിയന്റെ മുഖത്താണ് പരിക്ക്. കോതമംഗലം
താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇടമലയാര്‍ വനത്തില്‍ പുലികളുണ്ടെന്ന്് നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്.
.എന്നാല്‍ പകല്‍സമയത്ത് ആള്‍ സഞ്ചാരമുള്ള പ്രദേശത്ത് പുലിയെ കണ്ടത് ആദ്യസംഭവമാകാം.

ഫോട്ടോ… പുലി ബൈക്കിന് കുറുകെ ചാടി പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന ഫോറസ്റ്റ് വാച്ചർ പൊടിയൻ.

Back to top button
error: Content is protected !!