മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബിൻ്റെ ആദരവ്

 

മൂവാറ്റുപുഴ : മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നാല് പ്രമുഖ വിക്തിത്വങ്ങളെ ആദരിച്ചു. മൂവാറ്റുപുഴയുടെ ചരിത്രകാരനും കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാര ജേതാവുമായ എസ്. മോഹൻദാസ് , പായിപ്ര ഗവ.യു.പി.സ്കൂൾ അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ
കെ .എം. നൗഫൽ, ചലചിത്ര സംവിധായകനുംസംസ്ഥാന ചലച്ചിത്ര അക്കാദമി അംഗവുമായ
എൻ. അരുൺ, അരനൂറ്റാണ്ട് കാലം മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങൾ നടത്തുകയും ചലചിത്ര അക്കാദമി അംഗവുമായപ്രകാശ് ശ്രീധർ ,എന്നിവരെയാണ് ആദരിച്ചത്. മൂവാറ്റുപുഴ പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് കെ.പി.റസാക്ക് അധ്യക്ഷത വഹിച്ചു. സമ്മേളനം മൂവാറ്റുപുഴ ആർ.ഡി.ഒ
പി.എ. അനി ഉദ്ഘാടനം ചെയ്തു, മുൻ പ്രസിഡൻ്റ് പി.എസ്.രാജേഷ് പ്രമുഖ വ്യക്തിത്വങ്ങളെ സദസിന് പരിചയപ്പെടുത്തി.
മൂവാറ്റുപുഴ ഡി.വൈ.എസ്.പി.മുഹമ്മദ്
റിയാസ്, ഡി.ഇ.ഒ ആർ.വിജയ, പ്രസ് ക്ലബ്ബ് ട്രഷറർ രാജേഷ് രണ്ടാർ, ജോ. സെക്രട്ടറി അബ്ബാസ് ഇടപ്പള്ളി, പ്രസ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ സംമ്പന്ധിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഷഫീഖ് സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ.എം.ഫൈസൽ നന്ദിയും പറഞ്ഞു.

 

Back to top button
error: Content is protected !!