മൂവാറ്റുപുഴ

മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍റെ ആഭിമുഖ്യത്തില്‍ ഇരുചക്ര വാഹന റാലി.

 

മൂവാറ്റുപുഴ : സംസ്ഥാന സര്‍ക്കാരിന്‍റെ ട്രാഫിക്ക് ബോധവത്ക്കരണ വാരാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍റെ ആഭിമുഖ്യത്തില്‍ ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചു. രാവിലെ 10ന് പോലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ വച്ച് എല്‍ദോ ഏബ്രഹാം എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ എം.എ. മുഹമ്മദ്, ട്രാഫിക് എസ്ഐ മാണി, എസ്ഐ ശശികുമാര്‍, പിആര്‍ഒ ആര്‍. അനില്‍കുമാര്‍, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് വനിത പോലീസ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളായ വനിതകള്‍ എന്നിവരെ മാത്രം ഉള്‍പ്പെടുത്തിയായിരുന്നു റാലി. റാലി കെഎസ്ആര്‍ടിസി, 130 ബൈപ്പാസ് റോഡ്, കച്ചേരിത്താഴം, ഇഇസി മാര്‍ക്കറ്റ്, ചാലിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലൂടെ കറങ്ങി തിരികെ സ്റ്റേഷനില്‍ സമാപിച്ചു. റാലിയോടൊപ്പം ലഘുരേഖകള്‍ വിതരണം ചെയ്തു. റാലിയില്‍ 50ഓളം ഇരുചക്രവാഹനങ്ങളിലായി വനിതകള്‍ പങ്കെടുത്തു.

ഫോട്ടോ …………..
ട്രാഫിക്ക് ബോധവത്ക്കരണ വാരാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ഇരുചക്ര വാഹന റാലി എല്‍ദോ ഏബ്രഹാം എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യുന്നു.

Back to top button
error: Content is protected !!
Close