എം.സി റോഡിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

 

മൂവാറ്റുപുഴ : എം സി റോഡിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് മൂന്നരയോടെ മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡിൽ ഉന്നകുപ്പക്ക് സമീപമായിരുന്നു അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന പിക്കപ്പ് വാനും കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പിക്കപ്പ് ലോറി ഡ്രൈവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് ലോറി റോഡിൽ വട്ടംകറങ്ങി പിന്നാലെ വന്ന കാറിലേക്ക് ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ പിക്കപ്പ് ഡ്രൈവറെ മൂവാറ്റുപുഴയിൽ നിന്നെത്തിയ അഗ്നിശമനസേനയാണ് പുറത്തെടുത്തത്. തുടർന്ന് മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് എംസി റോഡിൽ തടസ്സപ്പെട്ട ഗതാഗതം പോലീസ് എത്തിയാണ് പുനസ്ഥാപിച്ചത്.

കൂടുതൽ വിവരങ്ങൾ അൽപ്പ സമയത്തിനകം ഉൾപെടുത്തുന്നതായിരിക്കും ..

Back to top button
error: Content is protected !!