കോവിഡ്:-മൂവാറ്റുപുഴയിലെ കോടതികളുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗീകമായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

 

മൂവാറ്റുപുഴ : കോടതിയിലെ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോടതികളുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗീകമായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. 10ഓളം പേര്‍ക്ക് കോവിഡ് ഫലം പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ അടുത്ത തിങ്കളാഴ്ച വരെയാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ പ്രവേശനം കര്‍ശന നിയന്ത്രണത്തിലായിരിക്കും. കക്ഷികളോ അഭിഭാഷകരോ ഹാജരാകുവാന്‍ സാധിക്കാതെ വന്നാല്‍ കേസുകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 15നാണ് ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. ഇതില്‍ പങ്കെടുത്തിരുന്ന ഒരു അഭിഭാഷകന് 19ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് 21ന് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങും നടത്തിയിരുന്നു. ഇതേ തുടര്‍ന്നാവാം കോവിഡ് വ്യാപനമെന്നാണ് നിഗമനം. ആശ്വാസമെന്നോണം കഴിഞ്ഞ 19ന് കോവിഡ് സ്ഥിരീകരിച്ചയാളുടെ പരിശോധന ഫലം ഇന്നലെ നെഗറ്റീവായി.

Back to top button
error: Content is protected !!