മുളന്തുരുത്തി ഗവമണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിച്ച വൈലോപ്പളളി സ്മാരകത്തിന്റെ ഉദ്ഘാടനം നടത്തി

മുളന്തുരുത്തി: ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിച്ച വൈലോപ്പളളി സ്മാരകത്തിന്റെ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിയുലുള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാരകം പൂര്‍ത്തീകരിച്ചത്. വൈലോപ്പളളി സ്മാരകത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിച്ചു. വൈലോപ്പിള്ളി സ്മാരകമായി അദ്ദേഹത്തിന്റെ കവിതകള്‍ കൂടി ഉള്‍പ്പെട്ടത്തി പബ്ലിക് റഫറന്‍സ് ലൈബ്രറി സ്ഥാപിക്കുമെന്നും ഇതിനായി പത്തു ലക്ഷം രൂപ അനുവദിക്കുമെന്നും ഉല്ലാസ് തോമസ് പറഞ്ഞു. മാമ്പഴം കവിതയെ ആസ്പതമാക്കി സ്‌കൂള്‍ അങ്കണത്തില്‍ അമ്മയും കുഞ്ഞും എന്ന പ്രതീകാത്മക ശില്പം നിര്‍മ്മിച്ച ശില്പിപി ശിവദാസ് എടക്കാട്ടുവയലിനെ ചടങ്ങില്‍ പ്രസിഡന്റ് ആദരിച്ചു. മുളന്തുരുത്തി ഗവമണ്‍മെ9റ് ഹൈസ്‌ക്കൂളില്‍ അദ്ധ്യാപകനായിരിക്കെ 1936- ലാണ് മാമ്പഴം കവിത വൈലോപ്പിളളി രചിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായര്‍ , മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി എന്നിവര്‍ മുഖ്യാതിഥിയായി. മുളന്തുരുത്തി, ജി. എച്ച്. എസ്. എസ്. പ്രിന്‍സിപ്പാള്‍ ജി ഉല്ലാസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ജെ.ജോമി, റാണിക്കുട്ടി ജോര്‍ജ്ജ്, പഞ്ചായത്ത് വൈ പ്രസിഡന്റ് രതീഷ്,ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Back to top button
error: Content is protected !!