ഹൈടെക് സ്‌കൂളില്‍ ആന്റണി ജോണ്‍ എംഎല്‍എ സന്ദര്‍ശനം നടത്തി

കോതമംഗലം: ഹൈടെക് സ്‌കൂളാക്കിയ പല്ലാരിമംഗലം വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ സന്ദര്‍ശനം നടത്തി. സംസ്ഥാന സര്‍ക്കാര്‍ കിഫബി വഴി മൂന്ന്‌കോടി രൂപമുടക്കിയാണ് സ്‌കൂളിനെ ഹൈടെക് സ്‌കൂളാക്കി മാറ്റിയത്.
സ്‌കൂളിലെത്തിയ എംഎല്‍എയെ എസ്പിസി കേഡറ്റുകള്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. ഹെഡ് മാസ്റ്റര്‍ പി.എന്‍ സജിമോന്‍, പിടിഎ പ്രസിഡന്റ് എന്‍.എസ് ഷിജീബ്, സിപിഒ ബിജു കെ നായര്‍, എസിപിഒ ആന്‍ മേരി ജോണ്‍ എന്നിവര്‍ നേതൃത്വത്തിലാണ് എസ്പിസി കേഡറ്റുകള്‍ സ്വീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മയില്‍, പഞ്ചായത്ത് അംഗങ്ങളായ സഫിയ സലിം, സീനത്ത് മൈതീന്‍, നസിയ ഷെമീര്‍, എ എ രമണന്‍ എന്നിവരും എംഎല്‍എക്കൊപ്പം സ്‌കൂള്‍സന്ദര്‍ശിച്ചു.

Back to top button
error: Content is protected !!