എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ പ​രീ​ക്ഷ​യി​ല്‍ 22 റാ​ങ്കു​ക​ളും മി​ക​ച്ച വി​ജ​യ​വും ക​ര​സ്ഥ​മാ​ക്കി നി​ര്‍​മ​ല കോ​ള​ജ്

മൂ​വാ​റ്റു​പു​ഴ : എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ പ​രീ​ക്ഷ​യി​ല്‍ 22 റാ​ങ്കു​ക​ളും മി​ക​ച്ച വി​ജ​യ​വും ക​ര​സ്ഥ​മാ​ക്കി നി​ര്‍​മ​ല കോ​ള​ജ് നേ​ട്ട​ത്തി​ന്‍റെ നെ​റു​ക​യി​ല്‍. കോ​ള​ജി​ന്‍റെ മി​ക​ച്ച പ​ഠ​ന​നി​ല​വാ​ര​ത്തി​ന്‍റെ​യും പ​രി​ശീ​ല​ന​ത്തി​ന്‍റെ​യും അ​ച്ച​ട​ക്ക​ത്തി​ന്‍റെ​യും സാ​ക്ഷ്യ​മാ​യി ക​ഴി​ഞ്ഞ ബി​രു​ദ പ​രീ​ക്ഷ​യി​ല്‍ മൂ​ന്ന് എ​സ് ഗ്രേ​ഡും 72 എ ​പ്ല​സ് ഗ്രേ​ഡും 154 എ ​ഗ്രേ​ഡു​മാ​യി നി​ര്‍​മ​ല കോ​ളേ​ജ് തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം നേ​ടി.

ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ല്‍ ആ​ദ്യ​ത്തെ നാ​ല് റാ​ങ്കു​ക​ളും ക​ര​സ്ഥ​മാ​ക്കി​യ​ത് നി​ര്‍​മ​ല കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ തെ​രേ​സ് ആ​ന്‍ ടോം, ​അ​ഭ​യ് ശ​ങ്ക​ര്‍, ദേ​വി​ക ഷാ​ജ​ന്‍, ഗോ​പി​ക കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ്.15 എ ​പ്ല​സ് ഗ്രേ​ഡും 17 എ ​ഗ്രേ​ഡും ഫി​സി​ക്സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​ടി.
കൊ​മേ​ഴ്സ് മോ​ഡ​ല്‍ മൂ​ന്ന് വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യ മീ​നു ഉ​ണ്ണി​കൃ​ഷ്ണ​നും റ​ണ്ടാം റാ​ങ്ക് നേ​ടി​യ ആ​ന്‍ മ​രി​യ റോ​യി​യും മൂ​ന്നാം റാ​ങ്ക് നേ​ടി​യ വി​ന്നി ജെ​യിം​സും നാ​ലാം റാ​ങ്ക് നേ​ടി​യ ഫാ​ത്തി​മ ഷാ​ഹു​ദീ​നും ബി​കോം മോ​ഡ​ല്‍ ഒ​ന്നി​ല്‍ റ​ണ്ടാം റാ​ങ്ക് നേ​ടി​യ സൊ​നാ​റ്റ ടോ​മും കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​ട്ട​ത്തി​ന് തി​ല​ക​ക്കു​റി ചാ​ര്‍​ത്തി.
ഇ​തോ​ടൊ​പ്പം സി​എ ഇ​ന്‍റ​ര്‍ പാ​സാ​യ റി​ന്‍​സീ​ന നി​സാ​റും ആ​ര്യ രാ​ജ​നും കെ. ​കൃ​ഷ്ണ​പ്രി​യ​യും കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് തി​ള​ക്കം കൂ​ട്ടി.
ഒ​ന്പ​ത് എ ​പ്ല​സ് ഗ്രേ​ഡും 47 എ ​ഗ്രേ​ഡും ഉ​ള്‍​പ്പെ​ടെ 89 ശ​ത​മാ​നം വി​ജ​യം കൊ​മേ​ഴ്സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് നേ​ടി.
കെ​മി​സ്ട്രി ഡി​പ്പാ​ര്‍​ട്മെ​ന്‍റി​ലെ അ​ല്‍​ക തോ​മ​സ് എ​സ് ഗ്രേ​ഡോ​ടെ മൂ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. 13 എ ​പ്ല​സ് ഗ്രേ​ഡും 14 എ ​ഗ്രേ​ഡും കെ​മി​സ്ട്രി ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​ടി​യെ​ടു​ത്തു.
സു​വോ​ള​ജി​യി​ല്‍ ര​ണ്ടാം റാ​ങ്ക് നേ​ടി​യ ജി. ​ഗീ​താ​ഞ്ജ​ലി ഇ​തേ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലെ അ​ധ്യാ​പ​ക​നാ​യ ഡോ. ​ജി​ജി കെ. ​ജോ​സ​ഫി​ന്‍റെ മ​ക​ളാ​ണ്. അ​ഞ്ച് എ ​പ്ല​സ് ഗ്രേ​ഡും 12 എ ​ഗ്രേ​ഡും തെ​ണ്ണൂ​റ് ശ​ത​മാ​നം വി​ജ​യ​വും സു​വോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​ട്ടം മി​ക​വു​റ്റ​താ​ക്കി.
21 എ ​പ്ല​സ് ഗ്രേ​ഡും 12 എ ​ഗ്രേ​ഡും നേ​ടി ഗ​ണി​ത ശാ​സ്ത്ര വി​ഭാ​ഗം അ​വ​രു​ടെ മി​ക​ച്ച അ​ക്കാ​ദ​മി​ക പാ​ര​ന്പ​ര്യം കാ​ത്തു​സൂ​ക്ഷി​ച്ചു. മൂ​ന്ന് എ ​പ്ല​സ് ഗ്രേ​ഡും 19 എ ​ഗ്രേ​ഡു​മാ​യി 97 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച ബോ​ട്ട​ണി വി​ഭാ​ഗം എ​ക്കാ​ല​ത്തെ​യും മി​ക​ച്ച വി​ജ​യ ശ​ത​മാ​നം കൈ​വ​രി​ച്ചു.
ബി​എ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നാം റാ​ങ്ക് നേ​ടി​യ നി​മി​ഷ മ​രി​യ ബേ​ബി മ​ല​യാ​ളം ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ റാ​ങ്ക് പാ​ര​ന്പ​ര്യം കാ​ത്തു​സൂ​ക്ഷി​ച്ചു. ര​ണ്ട് എ ​പ്ല​സ് ഗ്രേ​ഡും ഏ​ഴ് എ ​ഗ്രേ​ഡു​മാ​യി മ​ല​യാ​ളം വി​ഭാ​ഗം ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി.

കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ചെ​റി​യാ​ന്‍ കാ​ഞ്ഞി​ര​ക്കൊ​ന്പി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​വി. തോ​മ​സ്, മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജെ​യിം​സ് മാ​ത്യു, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​ര്‍​ജി നീ​ര്‍​നാ​ല്‍, കോ​ളേ​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. സ​ജി ജോ​സ​ഫ്, ബ​ര്‍​സാ​ര്‍ ഫാ. ​ജ​സ്റ്റി​ന്‍ ക​ണ്ണാ​ട​ന്‍, പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന നേ​താ​ക്ക​ളാ​യ തോ​മ​സ് ക​ള​ന്പാ​ട്ടു​പ​റ​ന്പി​ല്‍, തോ​മ​സ് പാ​റ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ റാ​ങ്ക് ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ചു.

Back to top button
error: Content is protected !!