മാറാടി ശ്രീ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും പൊങ്കാലയും ഭക്തിസാന്ദ്രമായി

മൂവാറ്റുപുഴ: മാറാടി ശ്രീ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും പൊങ്കാലയും ഭക്തിസാന്ദ്രമായി. ബുധനാഴ്ച രാവിലെ 5ന് പള്ളിയുണര്‍ത്തലോടെയാണ് മീനഭരണി മഹോത്സവത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം മലര്‍ നിവേദ്യം, അഷ്ടദ്രവ്യഗണപതിഹോമം ഉഷപൂജയും പൊങ്കാലയും നടന്നു. ക്ഷേത്രം തന്ത്രി
മനയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ച ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി ഇടമന ഇല്ലത്ത് മഹേഷ് നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നു. നൂറുകണക്കിന് ഭക്തജനങ്ങളാണ് ദേവീയ്ക്ക് പൊങ്കാല സമര്‍പ്പിക്കുന്നതിനായി എത്തിയത്.ദേവീയുടെ പിറന്നാളായ മീനഭരണി ദിനത്തില്‍ പൊങ്കാല സമര്‍പ്പിക്കുന്നതിലൂടെ എല്ലാ അനുഗ്രഹ-ആശീര്‍വാദങ്ങളും വീടുകളില്‍ എത്തുന്നുയെന്നാണ് വിശ്വാസം.
വൈകിട്ട് 6.30ന് കളമെഴുത്ത് പാട്ടും, ഗരുഡന്‍ തൂക്കവും ഉണ്ടായിരിക്കും.

Back to top button
error: Content is protected !!