ഈസ്റ്റര്‍ ദിനത്തില്‍ സാധാരണക്കാര്‍ക്കൊപ്പം മാത്യു കുഴൽനാടൻ

 

 

മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. മാത്യു കുഴല്‍നാടന് ഈ ദിനം എന്തുകൊണ്ടും പ്രത്യേകത നിറഞ്ഞതായി. പൊതു പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് (4.3.2021) തികച്ചും സാധാരണക്കാര്‍ക്കും പാവപ്പെട്ട അമ്മമാര്‍ക്കുമൊപ്പമായിരുന്നു മാത്യു കുഴൽനാടൻ . രാവിലെ വിവിധ ദേവാലയങ്ങളിലെത്തി ഈസ്റ്റര്‍ തിരുകര്‍മങ്ങളില്‍ പങ്കെടുത്ത ശേഷം മൂവാറ്റുപുഴ മണ്ഡലത്തിലെ ഏറ്റവും സാധാരണക്കാര്‍ ജീവിക്കുന്ന ഇടങ്ങളിലെത്തി വോട്ടഭ്യര്‍ഥിച്ചു. അവരുടെ പ്രശ്‌നങ്ങള്‍ ഓരോന്നും ശ്രവിച്ച് അവയ്‌ക്കൊക്കെയും പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞു. മൈലാടി മല, പുല്‍പ്പറമ്പ്, കാന്നക്കാല്‍, അങ്ങാടി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നേരിട്ടെത്തിയാണ് മാത്യു സാധാരണക്കാര്‍ക്ക് ആശ്വാസമേകിയത്.
പ്രതീക്ഷയുടെ സന്ദേശവുമായെത്തിയ ഈസ്റ്റര്‍ ദിനത്തില്‍ എസ്ഡി കോണ്‍വെന്റിലെ അമ്മമാര്‍ക്കൊപ്പമായിരുന്നു മാത്യുവിന്റെ ഉച്ചഭക്ഷണം. അവിടെയുള്ള ഓരോ അമ്മയുടെയും അടുത്തെത്തി മകനെപ്പോലെ സംസാരിച്ചു. ഉച്ചകഴിഞ്ഞ് ചില മരണ വീടുകളിലും മാത്യു എത്തി.നാളെ മൗനപ്രചരണ ദിനമാണ്.

Back to top button
error: Content is protected !!