മൂ​വാ​റ്റു​പു​ഴ​യി​ലെ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം; പ​ത്ത് പേ​ർ അ​റ​സ്റ്റി​ൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പത്ത് പേര്‍ അറസ്റ്റില്‍. നാട്ടുകാരായ വിജീഷ്, അനീഷ്, സത്യന്‍, സൂരജ്, കേശവ്, ഏലിയാസ് കെ. പോള്‍, അമല്‍, അതുല്‍ കൃഷ്ണ, എമില്‍, സനല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. പത്തുപേരും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസിന്റെ മരണം ആള്‍ക്കൂട്ട മര്‍ദനത്തെതുടര്‍ന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം നാട്ടുകാര്‍ അശോക് ദാസിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. അവശനിലയിലായ അശോക് ദാസിനെ പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. പെണ്‍സുഹൃത്തിനെ കാണാനെത്തിയത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം.

 

Back to top button
error: Content is protected !!