കോയമ്പത്തൂര്‍ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വാ​ഴ​ക്കു​ളം സ്വ​ദേ​ശി​യെ കാണാതായതായി പരാതി

വാഴക്കുളം: കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വാഴക്കുളം സ്വദേശിയായ വയോധികനെ കാണാതായെന്ന് കുടുംബാംഗങ്ങള്‍. ചെന്നൈയിലെ ബന്ധുവീട്ടിലേക്ക് കുടുംബാഗങ്ങള്‍ക്കൊപ്പം ട്രെയിനില്‍ പോകവെയാണ് വാഴക്കുളം കപ്യാരുമലയില്‍ കെ.ജെ. ഗര്‍വാസീസിനെ(80) കാണാതായത്. കഴിഞ്ഞ 27ന് രാത്രി പന്ത്രണ്ടോടെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇദ്ദേഹം തനിയെ ട്രെയിനില്‍ നിന്ന് ഇറങ്ങുകയായിരുന്നു. കാണാതായ വിവരം പുലര്‍ച്ചെ മൂന്നോടെയാണ് കുടുംബാഗങ്ങള്‍ അറിഞ്ഞത്. പുലര്‍ച്ചെ രണ്ട് വരെ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. കോയമ്പത്തൂരിന് സമീപമുള്ള ഉക്കടം ബസ് സ്റ്റാന്‍ഡില്‍ രാവിലെ 10നും ഗര്‍വാസീസിനെ കണ്ടതായി പറയപ്പെടുന്നു. പിന്നീട് വിവരമൊന്നുമില്ല. കാണാതാകുമ്പോള്‍ വെള്ളയില്‍ വരയുള്ള ഷര്‍ട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്. ഓര്‍മക്കുറവുള്ള ഇദ്ദേഹത്തിന്റെ കൈവശം തിരിച്ചറിയല്‍ രേഖകളോ പണമോ ഇല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

 

Back to top button
error: Content is protected !!