മുത്തോലപുരം വെട്ടിയോടി പാടശേഖരത്തിലേക്ക് ലീഡിംഗ് ചാനല്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു

ഇലഞ്ഞി: മുത്തോലപുരം വെട്ടിയോടി പാടശേഖരത്തിലേക്ക് ലീഡിംഗ് ചാനല്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. കാട പദ്ധതിയില്‍പ്പെടുത്തി 15 ലക്ഷം അനുവദിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. ഒരുപ്പൂ കൃഷി നടക്കുന്ന ഈ പാടത്ത് ഇനി ഇരിപ്പൂ കൃഷി നടത്താം. സമീപ പ്രദേശത്തെ മറ്റുകൃഷികള്‍ക്ക് ഈ ലീഡിംഗ് ചാനല്‍ ഉപയോഗപ്രദമാകുമെന്നും പടശേഖര സമതി പ്രസിഡന്റ് ആഗസ്തി കളപ്പുര പറഞ്ഞു. ഇതിനായി മുന്‍കൈയെടുത്ത മന്ത്രി റോഷി ആഗസ്റ്റ്യന്‍, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഡോജിന്‍ ജോണ്‍ അരഞ്ഞാണി, ഉദ്യോഗസ്ഥര്‍ എന്നിവരെ യോഗം അനുമോദിച്ചു.

Back to top button
error: Content is protected !!