മണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

 

മൂവാറ്റുപുഴ:മണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.പുതുപ്പാടി കരിമലപുത്തൻപുര ശശിയുടെ ഭാര്യ ശ്രീദേവി (52)-ണ് മരിച്ചത് .കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലോടെ ബന്ധുവീട്ടിൽ നിന്നും മകന്റെ ഒപ്പം തിരികെ പുതുപ്പാടിയിലേക്ക് മടങ്ങവേ മണ്ണൂരിൽ വച്ചായിരുന്നു അപകടം.ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് മറികടന്നു വന്ന കാർ തട്ടുകയും തുടർന്ന് ശ്രീദേവി റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങി.സംസ്കാരം ഇന്ന് കോവിഡ് പരിശോധനകൾക്ക് മൂവാറ്റുപുഴ നഗരസഭാ ശ്മശാനത്തിൽ.

മക്കൾ:ആർദ്ര ,ആഷിൽ

മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

 

https://youtu.be/tlRj_L3vAv0

Back to top button
error: Content is protected !!