മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസ്സോസിയേഷന്‍ കണ്ടനാട് ഭദ്രാസന അധ്യാപക സംഗമവും സെമിനാറും 10ന്

കോലഞ്ചേരി: മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസ്സോസിയേഷന്‍ കണ്ടനാട് ഭദ്രാസന അധ്യാപക സംഗമവും സെമിനാറും 10ന് രാവിലെ 9 മുതല്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും. സെമിനാറിന്റെ നടത്തിപ്പിനായി ചേര്‍ന്ന യോഗത്തില്‍ വികാരി ഫാ. ജോബിന്‍സ് ഇലഞ്ഞി മറ്റത്തില്‍ അധ്യക്ഷത വഹിച്ചു. പള്ളി അസ്സോസിയേഷന്‍ പ്രസിഡന്റ് കെ.സി. ഐസക്ക്, ഭദ്രാസന ഭാരവാഹികളായ ബിനോയ് പി. ജോര്‍ജ്, ബാബു പോള്‍, സോണ്‍ ഭാരവാഹികളായ കെ.പി. സാജു, കെ.ഐ. ജോയി, ഡിസ്ട്രിക്റ്റ് ഭാരവാഹികളായ എം.വൈ. സജി, ചെറിയാന്‍ പി. വര്‍ഗീസ്, എല്‍ദോസ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!