കോതമംഗലം

എം. എ. കോളേജിൽ ബെസ്റ്റ് ഔട്ട്‌ ഓഫ് വെയിസ്‌റ്റ് മത്സരം സംഘടിപ്പിച്ചു.

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ എം കോം ഇന്റർനാഷണൽ ബിസിനസ് വിഭാഗത്തിന്റെയും, വെയ്സ്റ്റ് മാനേജ്മെൻറ് സെല്ലിൻ്റയും സംയുക്ത ആഭിമുഖ്യത്തിൽ ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ് മത്സരം സംഘടിപ്പിച്ചു. തലമുറകളെ വരെ കാർന്നെടുക്കാൻ തക്കവണ്ണം മാലിന്യം കുന്നുകൂടുന്ന ഈ സാഹചര്യത്തിൽ മാലിന്യങ്ങളിലും മൂല്യങ്ങൾ ഉണ്ട് എന്ന് തെളിയിക്കുന്ന രീതിയിലാണ് കോളേജിലെ വിവിധ കോഴ്സ്കളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഈ മത്സരത്തിൽ പങ്കെടുത്തത്. സഹിദയ നൗഷാദ് ഒന്നാം വർഷം ബിഎ ഹിന്ദി ഒന്നാം സമ്മാനത്തിനും , ക്രിസ് മരിയ ജോർജ് ആൻ്റ് ടീം ,എം എസ് സി കെമിസ്ട്രി ,ഒന്നാം വർഷം രണ്ടാം സമ്മാനത്തിനും അർഹരായി . കോളേജ് പ്രിൻസിപ്പൽ ഡോ.ഷാന്റി എ അവിര സമ്മാനദാനം നിർവഹിച്ചു. എം.കോം ഇന്റർനാഷണൽ ബിസിനസ് വിഭാഗം മേധാവിയും വെയ്സ്റ്റ് മാനേജ്മെൻ്റ്റ സെൽ കോഡിനേറ്ററുമായ പ്രൊഫ. ഷാരി സദാശിവൻ, അധ്യാപകരായ അബിത എം.റ്റി ,മിന്യ ജോസ് എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി.

Back to top button
error: Content is protected !!
Close