എം.എ. കോളേജിൽ ലോക സാംസ്‌കാരിക വൈവിധ്യ ദിനം ……

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം.കോം ഇൻറർനാഷണൽ ബിസിനസ്സ് വിഭാഗം വിദ്യാർത്ഥികൾ ഓൺലൈൻ ആയി ലോക സാംസ്കാരിക വൈവിധ്യ ദിനം ആഘോഷിച്ചു. ഈ ദിനത്തോടനുബന്ധിച്ച് മിസ്റ്റർ & മിസ് എം. ഐബി മത്സരം സംഘടിപ്പിച്ചു.രണ്ട് റൗണ്ടുകളായാണ് മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രാഥമിക റൗണ്ടിൽ ഫോട്ടോഗ്രാഫി മത്സരമാണ് നടത്തിയത്. ഇതിൽ കേരളത്തിൻ്റെ ആധുനിക പരമ്പരാഗത തനിമ വിളിച്ചുണർത്തുന്ന ചിത്രങ്ങൾ ആണ് ഉണ്ടായിരുന്നത്. അതിൽ നിന്ന് പതിനൊന്ന് വിദ്യാർത്ഥികളെയാണ് ഫിനാലെയിലേക്ക് തെരഞ്ഞെടുത്തത്.
കോവിഡ് 19 മഹാമാരിയുടെ നടുവിൽ ദൈന്യ ദിന ജീവിതത്തിലും പാഠ്യ പാഠ്യതര വിഷയങ്ങളിലും വന്ന സാംസ്കാരിക വൈവിധ്യവും ഓഫ് ലൈനിൽ നിന്ന് ഓൺ ലൈനിലേക്ക് ആയപ്പോൾ വന്ന മാറ്റങ്ങളും എങ്ങനെ അതിജീവിക്കാമെന്നുള്ള സന്ദേശമാണ് ഈ പരിപാടിയിലൂടെ വിദ്യാർത്ഥികൾ നൽകുന്നത്. ഗൂഗിൾ മീറ്റ് വഴി നടത്തിയ ഫിനാലെയിൽ വിധികർത്താക്കളായെത്തിയത് എം. കോം. ഇന്റർ നാഷണൽ ബിസിനസ് വിഭാഗം പൂർവ്വ വിദ്യാർത്ഥികളായ ലക്ഷ്മി നായർ, എൽദോസ് റ്റി എ,
ബേസിൽ വർഗ്ഗീസ്,
ഐവ ഏലിയാസ് , ഫാത്തിമ എം. എ എന്നിവരാണ്. ഇതിൽ
ലക്ഷമി നായർ മുംബൈയിൽ നിന്നാണ് പരിപാടിയിൽ പങ്കെടുത്തത്. കേരളത്തിലെയും മുംബൈയിലെയും സംസ്ക്കാരിക വൈവിധ്യവ്യത്യാസങ്ങളെക്കുറിച്ച് അവർ സംസാരിച്ചു. മത്സരത്തിൽ തോമസ് എബ്രഹാം മിസ്റ്റർ എം. ഐ ബിയായും ആനി റെജി മിസ് എം ഐ ബിയായും തെരഞ്ഞെടുത്തു. ബെസ്റ്റ് സ്മൈൽ ആയി ഐറിന എൽദോസിനേയും, ബെസ്റ്റ് ആറ്റിറ്റൂട് തോമസ് എബ്രഹാം, ബെസ്റ്റ് പോസ് _ ആൻ മരിയ സാജൻ & ഐറി ന എൽദോസ്, ബെസ്റ്റ് ഹെയർ സ്റ്റൈൽ – അമയ രാജു, ആൺകുട്ടികളുടെ ഭാഗത്ത് നിന്നും ബെസ്റ്റ് ട്രെഡിഷണൽ ലുക്ക് &ബെസ്റ്റ് മോഡേൺ ലുക്കായി തോമസ് എബ്രഹവും, പെൺകുട്ടികളുടെ ഭാഗത്ത് നിന്നും ബെസ്റ്റ് ട്രെഡിഷണൽ ലുക്ക് ആയി അമയ രാജു, ,ബെസ്റ്റ് മോഡേൺ ലുക്ക് ആനി റെജി എന്നിവരെയും തെരഞ്ഞെടുത്തു. എം. കോം ഇന്റർനാഷണൽ ബിസിനസ് വിഭാഗം മേധാവി അസ്സി. പ്രൊഫ. ഷാരി സദാശിവൻ അദ്ധ്യക്ഷത വഹിക്കുകയും വിദ്യാർത്ഥികളായ അബിൻ കോശി സ്വാഗതം ആശംസിക്കുകയും റോസ് മേരി പോൾ നന്ദി അർപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിനി ആഷ്ന ഷാജഹാൻ, അധ്യാപകരായ അബിത എം.റ്റി , മിന്യ ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Back to top button
error: Content is protected !!