എം. എ കോളേജിന് ‘വൺ ഡിസ്ട്രിക്റ്റ് വൺ ഗ്രീൻ ചാമ്പ്യൻ അവാർഡ് ……

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് വൺ ഡിസ്ട്രിക്ട് വൺ ഗ്രീൻ ചാമ്പ്യൻ അവാർഡ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷൻ, സ്വച്ഛ്താ ആക്ഷൻ പ്ലാൻ എന്നി വകുപ്പ് കളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് എം. എ. കോളേജിനെ അവാർഡിനായി പരിഗണിച്ചത്. ബിഷപ് മോർ കോളേജ് മാവേലിക്കര ആലപ്പുഴ, ശ്രീ നാരായണ കോളേജ് ചാത്തന്നൂർ കൊല്ലം, സി എം എസ് കോളേജ് കോട്ടയം, എം ഇ എസ് കോളേജ് വളാഞ്ചേരി മലപ്പുറം, മേഴ്‌സി കോളേജ് പാലക്കാട്‌,ദൽവ്യൂ കോളേജ് ഓഫ് ഫാർമസി ആൻഡ് റിസർച്ച് സെന്റർ തിരുവനന്തപുരം, എം ഇ എസ് അസ്മാബി കോളേജ് കൊടുങ്ങല്ലൂർ തൃശൂർ എന്നിങ്ങനെ കേരളത്തിൽ നിന്ന് എട്ട് കോളേജുകളെയാണ് ഈ അവാർഡിനായി തെരഞ്ഞെടുത്തത്.
എറണാകുളം ജില്ലയിൽ നിന്ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജാണ് ഈ നേട്ടം കൈവരിച്ചത്‌. നേതൃത്വം,
പച്ചപ്പ്,
ജല സംരക്ഷണം,
മാലിന്യ നിർമാർജനവും സുസ്ഥിരതയും,
എനർജി എന്നിവയാണ് അവാർഡിനുള്ള മാനദണ്ഡങ്ങൾ .അവാർഡ് കൈവരിക്കാൻ വേണ്ടി പ്രയത്നിച്ച സോഷ്യൽഎന്റർപ്രണർഷിപ്പ് സ്വച്ഛ, റൂറൽ എൻഗേജ്മെന്റ് സെൽ കോഓർഡിനേറ്റർസ്, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിര അനുമോദിച്ചു.

Back to top button
error: Content is protected !!