തടിലോറിയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്.

 

മൂവാറ്റുപുഴ:-തടിലോറിയും പിക്ക്പ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്.
ഇന്ന് പുലർച്ചെ നാലോടെ വാഴപ്പിള്ളിയിലെ ഭാര പരിശോധന കേന്ദ്രത്തിനു മുന്നിലായിരുന്നു അപകടം.പെരുമ്പാവൂരിലേക്ക് തടികയറ്റിപ്പോയ ലോറിയുടെ പിന്നിലെ ചക്രത്തിലേക്ക് എതിർ ദിശയിൽ നിന്നെത്തിയ പിക്കപ്പ് ഇടിക്കുകയിരുന്നു.ഇടിയുടെ ആഘാതത്തിൽ നിയത്രണം നഷ്ടപെട്ട പിക്കപ്പ് ലോറിയുടെ പിന്നാലേ എത്തിയ കാറിലേക്കും ഇടിച്ചു.കാറിലേയും ,ലോറിയിലെയും യാത്രകാർ പരിക്കുകളില്ലാതെ രക്ഷപെട്ടു.കോയമ്പത്തൂർ സ്വദേശികളായ പിക്കപ്പ് ഡ്രൈവർക്കും,ക്ലിനർക്കുമാണ് പരിക്കേറ്റത്.ഇവരെ നാട്ടുകാരും,അഗ്നിശമന സേനയും ചേർന്നാണ് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

 

Back to top button
error: Content is protected !!