ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പളളി വിദ്യാദീപ്തി പദ്ധതിയിലേയ്ക്ക് ടി വി കൈമാറി

 

മൂവാറ്റുപുഴ: ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പളളി എല്‍ദോ എബ്രഹാം എം.എല്‍.എ മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യാദീപ്തി പദ്ധതിയിലേയ്ക്ക് അഞ്ച് ടി.വികള്‍ കൈമാറി. യാക്കോബായ സഭ മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാര്‍ അന്തിമോസ് തിരുമേനി ടി.വി.കള്‍ എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് കൈമാറി. വിദ്യാദീപ്തി കണ്‍വീനര്‍ എന്‍.അരുണ്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോബി വര്‍ഗീസ്, ഫാ.ജോബി ജോണ്‍, പോള്‍ പൂമറ്റം, റാണി.ആര്‍, ആനി ജോര്‍ജ് എന്നിവര്‍ സംമ്പന്ധിച്ചു. ടി.വികള്‍ നിയോജക മണ്ഡലത്തില്‍ ഇനിയും ഓണ്‍ലൈന്‍ പഠന സൗകര്യം ലഭിക്കാത്ത കുട്ടികളെ കണ്ടെത്തി വിതരണം ചെയ്യുന്നതിനായി മൂവാറ്റുപുഴ ബി.ആര്‍.സിയ്ക്ക് കൈമാറി……….

ചിത്രം-ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പളളി വിദ്യാദീപ്തി പദ്ധതിയിലേയ്ക്ക് നല്‍കുന്ന ടി.വികള്‍ യാക്കോബായ സഭ മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാര്‍ അന്തിമോസ് തിരുമേനി എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് കൈമാറുന്നു…………എന്‍.അരുണ്‍, ഫാ. ജോബി വര്‍ഗീസ്, ഫാ.ജോബി ജോണ്‍, പോള്‍ പൂമറ്റം എന്നിവര്‍ സമീപം…………..

Back to top button
error: Content is protected !!