മാറാടി പഞ്ചായത്തില്‍ ആധുനിക സൗകര്യത്തോടുകൂടിയ ലാബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു

മൂവാറ്റുപുഴ: മാറാടി പഞ്ചായത്തില്‍ പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ ആധുനിക സൗകര്യത്തോടുകൂടിയ ലാബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു. നിര്‍ദ്ധനരും സാധാരണക്കാരുമായ ആളുകളുടെ കുറഞ്ഞ നിരക്കില്‍ ആധുനിക സൗകര്യത്തോടുകൂടിയ മെഡിക്കല്‍ ലാബോറട്ടറി എന്ന ദീര്‍ഘകാലമായുള്ള ആവശ്യമാണ് പൂര്‍ത്തീകരിച്ചത്. 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ 30 ലക്ഷത്തലോളം രൂപ മുടക്കി വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ആധുനിക സൗകര്യത്തോടുകൂടി നവീകരിച്ച പി.എച്ച്.സിയുടെയും, മെഡിക്കല്‍ ലാബിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി ജോളി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ജിജോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ബിനി ഷൈമോന്‍, മെമ്പര്‍മാരായ ഷൈനി മുരളി, സരള രാമന്‍, നായര്‍,അജി സാജു, രതീഷ് ചങ്ങാലിമറ്റം ജിബി മണ്ണത്തുകാരന്‍, സിജി ഷാമോന്‍, ബിന്ദു ജോര്‍ജ് ജയസ് ജോണ്‍, ,മെഡിക്കല്‍ ഓഫീസര്‍ ഡോ: കമല്‍ജിത്ത്, പഞ്ചായത്ത് സെക്രട്ടറി ലിജോ ജോണ്‍, എം എന്‍ മുരളി, ഹേമ സനല്‍,എച്ച്.എം.സി, സി.ഡി.എസ് അംഗങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!