കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് വനിതാ വിംഗ്: കുടുംബ സദസ്സ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ “കുടുംബബന്ധവും സ്ത്രീയുടെ പങ്കാളിത്തവും” വിഷയത്തിൽ കുടുംബ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എ കബീർ ഉദ്ഘാടനം ഉദ്ഘാടനം നിർവഹിച്ചു. വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് സുലേഖ അലിയാർ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് മെമ്പർ സീനത്ത് മീരാൻ, യൂണിറ്റ് ജനറൽ സെക്രട്ടറി പി.സി മത്തായി,യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.ഇ ഷാജി, നവാസ് പി.എം, യൂണിറ്റ് ട്രഷറർ എം.എ നാസർ, അനസ് കൊച്ചുണ്ണി,മിനി ജയൻ, അലീമ സൈയ്ത്,വനിതാ വിംഗ് നിയോജകമണ്ഡലം പ്രസിഡന്റ് വിജയലക്ഷ്മി ബാബു, വാർഡ് മെമ്പർ ജെബി ഷാനവാസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുറുപ്പുംപടി പോലീസ് സ്റ്റേഷൻ സബ്. ഇൻസ്‌പെക്ടർ പി ബഷീർ “കുടുംബബന്ധവും സ്ത്രീയുടെ പങ്കാളിത്തവും” വിഷയത്തിൽ ക്ലാസും ചർച്ചയും നടത്തി.

Back to top button
error: Content is protected !!