ആവോലിയിലെ എഫ്എൽറ്റിസി പ്രവർത്തനങ്ങൾ പുനഃക്രമീകരിച്ച് കെ.എസ്.യു.-യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

 

ആവോലി:കോവിഡ് രണ്ടാം വരവ് അതിശക്തമായ സാഹചര്യത്തിൽ ആവോലി പഞ്ചായത്തിലെ എഫ്എൽറ്റിസി പ്രവർത്തനം ആരംഭിക്കുന്ന ബിൽഡിംഗ് കെ.എസ്.യു.- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശുചീകരിച്ചു പ്രവർത്തനക്ഷമമാക്കി.വാഴക്കുളം വിശ്വജ്യോതി കോളേജിനു സമീപത്തെ അന്ന കൺട്രിഹെവനിലാണ് എഫ്എൽറ്റിസിയുടെ പ്രവർത്തനം.ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നേരിട്ട് എത്തി എഫ്.എൽറ്റി സിയുടെ സൗകര്യങ്ങൾ വിലയിരുത്തി.ശുചീകരണപ്രവർത്തനങ്ങൾക്ക് യൂത്ത് കോണ്ഗ്രസ്-കെ.എസ്.യു. ഭാരവാഹികളായ റിയാദ് വി.എം.,ഡേവിസ് നെടുംചാലിൽ,അരുൺ,മനു,സനു,മോഹൻദാസ്,അശ്വിൻ,സോനു എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!