കെ.പി.എസ്.ടി.എ കോലഞ്ചേരി ഉപജില്ല കമ്മിറ്റി: യാത്രയയപ്പ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

കോലഞ്ചേരി : കെ.പി.എസ്.ടി.എ കോലഞ്ചേരി ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു. കോലഞ്ചേരി ഗവ. എല്‍.പി. സ്‌കൂളില്‍ നടന്ന സമ്മേളനം എ.ഐ.സി.സി.മെമ്പര്‍ അഡ്വ. ജയ്‌സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് എം.യു. ജോയി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ സി.പി. ജോയി, കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു, ജില്ലാ സെക്രട്ടറി അജിമോന്‍ പൗലോസ്, ഡി.സി.സി. സെക്രട്ടറി സുജിത് പോള്‍, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ജയിംസ് പാറേക്കാട്ടില്‍, മുന്‍ ജില്ലാ പ്രസിഡന്റ് ബേബി അറയ്ക്കല്‍, കെ.ജി.പി.എച്ച്.എ സംസ്ഥാന പ്രസിഡന്റ് കെ.വി.എല്‍ദോ, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ബിനു കുര്യാക്കോസ് സംസ്ഥാന കമ്മിറ്റിയംഗം ബിജു വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കുര്യാക്കോസ് ടി. ഐസക് , പി.കെ. ദേവരാജന്‍ . കെ.വൈ. ജോഷി, സാബു വര്‍ഗീസ്, പി.വി. ജേക്കബ്, ബാബു വര്‍ഗീസ്, അന്നു കുര്യാക്കോസ്, ബിനി പോള്‍ , മേരി ജോണ്‍, ഏലിയാമ്മ എം.കെ., അനിത തോമസ്, ലിസ്സി കെ.പി., ബീന പോള്‍ എന്നീ അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ചടങ്ങില്‍ ഒരുക്കി. ജില്ലാ ജോയിന്റ് സെക്രട്ടറി ജോബിന്‍ പോള്‍ വര്‍ഗീസ്, വിദ്യാഭ്യാസ ജില്ല ഭാരവാഹികളായ ഷിബു ജോര്‍ജ് , ഹവ്വാബി , ഉപജില്ലാ ഭാരവാഹികളായ ബേസില്‍ തമ്പി , ബേസില്‍ ജോയി, ദിനു മാത്യു എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!