കോഴിപ്പിള്ളി പാലം പുനരുദ്ധാരണം: 5 കോടി 74 ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ കോതമംഗലം കോഴിപ്പിള്ളി പാലം പുനരുദ്ധാരണം തകര്‍ന്ന പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി 74 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതായി ഡീന്‍ കുര്യാക്കോസ് എം.പി. മൂന്നാറിനും മുവാറ്റുപുഴ കക്കടാശ്ശേരിക്കുമിടയിലാണ് മെയിന്റനന്‍സ് പ്രവര്‍ത്തികള്‍ നടത്തപ്പെടുന്നത്. നിലവില്‍ എന്‍.എച്ച് 85 ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പണമനുവദിച്ചിരിക്കുന്നത്. ചീയപ്പാറയ്ക്കടുത്ത് സംരക്ഷണ ഭിത്തി നിര്‍മ്മാണം- 31, 36, 550 രൂപ, അടിമാലിക്കും മൂന്നാറിനുമിടയില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന്റെ തുടര്‍ച്ച – 2, 15,40,000 രൂപ, റാണിക്കല്ല് വളവിന് സമീപമുള്ള രണ്ടിടങ്ങളില്‍ നിര്‍മ്മാണത്തിന് – 94, 21, 227 വീതം,കോതമംഗലം കോഴിപ്പിള്ളി പാലം നടപ്പാത ഉള്‍പ്പടെ പുനരുദ്ധാരണം- 65,26,000 രൂപയും,നെല്ലിമറ്റം മുതല്‍ കക്കടാശ്ശേരി വരെ വിവിധ മേഖലകളില്‍ സംരക്ഷണഭിത്തി, ഓടകള്‍ നിര്‍മ്മിക്കുന്നതിനുള്‍പ്പടെ- 74,45, 325 രൂപയും കൂട്ടി ചേര്‍ത്ത് 5,74, 90,329 രൂപയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കപ്പെട്ടിരിക്കുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നടത്താറില്ലാത്തിനാല്‍ സംസ്ഥാന നാഷണല്‍ ഹൈവേ വകുപ്പ് മുഖാന്തിരമായിരിക്കും നിര്‍മ്മാണങ്ങള്‍ നടത്തുന്നത് എന്നും, ഉടന്‍ തന്നെ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുമെന്നും എം.പി അറിയിച്ചു.. മൂന്നാര്‍ മുതല്‍ കുണ്ടന്നൂര്‍ വരെ 2 ലെയ്ന്‍ വിത്ത് പേവ്ഡ് ഷോള്‍ഡര്‍ മാനദണ്ഡമനുസരിച്ച് അന്തര്‍ദേശീയ നിലവാരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് എന്‍എച്ച്എഐ നിര്‍ദ്ദേശിച്ച കണ്‍സല്‍ട്ടന്‍സി പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ അന്തിമ അനുമതി ലഭിക്കുമെന്നും, നേര്യമംഗലത്ത് പുതിയ പാലം ഉള്‍പ്പടെ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു. മേഖലയിലെ ടൂറിസം സാധ്യതകള്‍ക്ക് കുടുതല്‍ പ്രയോജനപ്രദമാണ് അനുവദിക്കപ്പെട്ട തുകയെന്നും പറഞ്ഞു.

 

Back to top button
error: Content is protected !!