നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

കോവിഡ്:ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ “സ്നേഹ വണ്ടി´´ നിരത്തിലിറങ്ങി.

 

മൂവാറ്റുപുഴ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹ വണ്ടി നിരത്തിലിറങ്ങി. കോവിഡ് പരിശോധനകള്‍ക്കും മറ്റുമായി സാധാരണക്കാര്‍ക്ക് സൗജന്യ സേവനം നല്‍കുന്നതിന് വേണ്ടിയിട്ടാണ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സ്നേഹ വണ്ടി തയ്യാറാക്കിയിട്ടുള്ളത്. ഡിവൈഎഫ്ഐ മുന്‍ മേഖലാ പ്രസിഡന്‍റ് ഷാജി പേണ്ടാനമാണ് അദ്ദേഹത്തിന്‍റെ വാഹനം സൗജന്യമായി ഡിവൈഎഫ്ഐക്ക് വിട്ട് നല്‍കിയത്. ഡിവൈഎഫ്ഐ മുന്‍ കേന്ദ്ര കമ്മിറ്റിയംഗം പി.ആര്‍. മുരളീധരന്‍ സ്നേഹ വണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റംഗം പി.എം. ഇസ്മയില്‍, മുന്‍ ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രന്‍, പാര്‍ട്ടി ഏരിയ കമ്മിറ്റിയംഗം കെ.എന്‍. ജയപ്രകാശ്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ് ഫെബിന്‍ പി. മൂസ, ബ്ലോക്ക് ട്രഷറര്‍ റിയാസ് ഖാന്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ ……………
കോവിഡ് പരിശോധനകള്‍ക്കും മറ്റുമായി സാധാരണക്കാര്‍ക്ക് സൗജന്യ സേവനം നല്‍കുന്നതിന് ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി തയ്യാറാക്കിയ സ്നേഹ വണ്ടിയുടെ ഫ്ളാഗ് ഓഫ് ഡിവൈഎഫ്ഐ മുന്‍ കേന്ദ്ര കമ്മിറ്റിയംഗം പി.ആര്‍. മുരളീധരന്‍ നിര്‍വഹിക്കുന്നു.

Back to top button
error: Content is protected !!
Close