കോതമംഗലത്ത് ബസുകൾക്ക് നിയന്ത്രണം

കോതമംഗലം:ഇന്നുമുതൽ (20/08/2020) വ്യാഴാഴ്ച മുതൽ തങ്കളം മുതൽ ചെറിയ പള്ളിത്താഴം വരെ ബസ്സുകൾ നിർത്തി ആളുകളെ കയറ്റുകയോ ഇറക്കുകയും ചെയ്യാൻ പാടില്ല എന്നുള്ള വിവരം കോതമംഗലം പോലീസിൽ നിന്നും അറിയിക്കുന്നു. ബസ്റ്റാൻഡിൽ പ്രവേശിക്കാൻ പാടുള്ളതല്ല.

ആലുവയിൽ നിന്നും മൂന്നാറിലേക്ക് ഒരു ബസ്സ് കോതമംഗലത്ത് നിർത്താതെ കോതമംഗലം വഴി കടന്നുപോകുന്നതിന് കുഴപ്പമില്ല എന്നും അറിയിക്കുന്നു. നിയമം ലംഘിക്കുന്നവർക്കെതിരെ COVID- 19. പ്രകാരം കേസെടുക്കുന്നത് ആയിരിക്കും. കോതമംഗലം ടൌൺ കണ്ടൈനമെന്റ് സോണിൽ ആയതോടെ പള്ളിത്താഴം മുതൽ ഇരുമലപ്പടി ഹൈടെക് വരെയും. ആളുകളെ കയറ്റിറക്കുവാൻ സാധിക്കുകയില്ല.
നേര്യമംഗലം ഭാഗത്ത് നിന്ന് വരുന്ന ബസുകൾ കോഴിപ്പിള്ളി വരെയും, ചേലാട് ഭാഗത്ത്‌ നിന്ന് വരുന്ന ബസുകൾ മലയിൻകീഴ് വരെയും, പെരുമ്പാവൂർ, കോട്ടപ്പടി ഭാഗത്ത് നിന്ന് വരുന്ന വണ്ടികൾ തങ്കളം വരെയും, മുവാറ്റുപുഴ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ സബ് സ്റ്റേഷൻ വരെയും സർവിസ് നടത്താം
PBOA കോതമംഗലം.

Back to top button
error: Content is protected !!