കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ശനിയാഴ്ച

കൂത്താട്ടുകുളം: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷനും, നാലാമത് സുനീഷ് കോട്ടപ്പുറം സ്മാരക അവാര്‍ഡ് വിതരണവും ശനിയാഴ്ച നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.കൂത്താട്ടുകുളം ശ്രീധരീയം സെമിനാര്‍ ഹാളില്‍നാളെ 10ന് നടക്കുന്ന പരിപാടി മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബോബന്‍ ബി കിഴക്കേത്തറ അധ്യക്ഷത വഹിക്കും. യോഗത്തില്‍ സുനീഷ് കോട്ടപ്പുറം സ്മാരക അവാര്‍ഡ് സജോ സ്‌കറിയക്ക് സമ്മാനിക്കും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച എന്‍.സി വിജയകുമാര്‍, എം.എ ഷാജി, ജോഷി അറയ്ക്കല്‍, എം.എം ജോര്‍ജ് എന്നിവരേയും ചടങ്ങില്‍ അനുമോദിക്കും. പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡ് ശ്രീധരീയം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ പിനാരായണന്‍ നമ്പൂതിരിക്കും, ഫോര്‍ എവര്‍ ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്ടര്‍ പ്രഭു ദാസ് എന്നിവര്‍ക്കും സമ്മാനിക്കും. തോമസ് ചാഴികാടന്‍ എം.പി ദേശിയ സമിതി അംഗങ്ങളായ അനില്‍ ബിശ്വാസ്, കെ.സി സ്മിജല്‍, ബാബു തോമസ്, ഇ.പി രാജീവ് എന്നിവരെയും ആദരിക്കും. ജില്ലാതല ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം അനൂപ് ജേക്കബ്ബ് എം.എല്‍.എ നിര്‍വ്വഹിക്കും. പ്രസ് ക്ലബ് അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിക്കും. ന്യൂസ് ലെറ്റര്‍ നഗരസഭാധ്യക്ഷ വിജയാ ശിവന്‍ ഉപാധ്യക്ഷന്‍ സണ്ണി കുര്യക്കോസിന് നല്‍കി പ്രകാശനം നിര്‍വ്വഹിക്കും. പോക്സോ കേസുകളും വാര്‍ത്താ അവതരണവും വിഷയത്തില്‍ ഡിവൈഎസ്പി ടി.ബി വിജയന്‍ ക്ലാസ് നയിക്കും. വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ എന്‍ സി വിജയകുമാര്‍, എം എ ഷാജി, സുനീഷ് മണ്ണത്തൂര്‍, ലിബിന്‍ തോമസ് തുടങ്ങിയവര്‍പങ്കെടുത്തു

Back to top button
error: Content is protected !!