കിഴക്കേക്കരയിൽ ബൈക്ക് കത്തിനശിച്ചു.ആളപായമയില്ല

മൂവാറ്റുപുഴ:ചാലിക്കടവ് പാലത്തിനു സമീപം കിഴക്കേക്കര റേഷൻകടപ്പടിയിൽ ബൈക്ക് കത്തിനശിച്ചു.ബൈക്ക് യാത്രക്കാരൻ തലനാരിഴക്ക് രക്ഷപെട്ടു.ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. തമിഴ്നാട് തെങ്കാശി സ്വദേശി നാഹൂർ ബിരാന്റെ ഉടമസ്ഥത്തതയിലുള്ള ബൈക്കാണ്

കത്തിയത്. ഇയാളുടെ സ്ഥാപനത്തിലെ തൊഴിലാളിയാണ് വണ്ടി ഓടിച്ചിരുന്നത്.റേഷൻ കട പടിക്ക് സമീപം വണ്ടി നിർത്തി സമീപത്തെ സ്ഥാപനത്തിലേക്ക് കയറി അല്പസമയത്തിനുള്ളിൽ തീ പടർന്നത് .സംഭവം കണ്ട നാട്ടുകാർ ഓടിക്കൂടി തീ അണക്കാൻ ശ്രമം ആരംഭിച്ചു.വിവരം അറിഞ്ഞു ഫയർഫോഴ്‌സ്

എത്തിയപ്പോളേക്കും തീ ഭൂരിഭാഗവും അണച്ചിരുന്നു.തുടർന്ന് നാട്ടുകാരും ,ഫയർഫോഴ്‌സും ചേർന്നാണ് തീ പൂർണ്ണമായും അണച്ചത്.

Back to top button
error: Content is protected !!