കിഴുമുറി ഗവ. എല്‍.പി സ്‌കൂളില്‍ ലോക ബാലികാ ദിനാഘോഷം

രാമമംഗലം: കിഴുമുറി ഗവ. എല്‍.പി സ്‌കൂളില്‍ ലോക ബാലികാ ദിനം ആഘോഷിച്ചു. യുദ്ധത്തിനെതിരെ ചിത്രങ്ങളും, പോസ്റ്ററുകളും, ചങ്ങലയും തീര്‍ത്താണ് വ്ദ്യാര്‍ത്ഥികള്‍ ദിനാചരണം സംഘടിപ്പിച്ചത്. ഇസ്രയേല്‍- ഹമാസ് യുദ്ധത്തിനെതിരെ കിഴുമുറി സ്‌കൂളിലെ ബാലികമാര്‍ ചേര്‍ന്ന് സമാധാന സന്ദേശവുമായി ചിത്രങ്ങള്‍ വരച്ചു. സ്‌കൂളിന്റെ ശദാബ്ധി ആഘോഷങ്ങളുടെ ഭാഗമായി വര്‍ഷം മുഴുവന്‍ നടത്തുന്ന വിവിധ പരിപാടികളുടെയും, കര്‍മ്മപദ്ധതികളുടെയും ഭാഗമായാണ് ദിനാഘോഷം സംഘടിപ്പിച്ചത്. സ്‌കൂള്‍ സീനിയര്‍ അധ്യാപിക സി.പി സരിത പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പിടിഎ പ്രസിഡന്റ് പ്രസാദ് എം.ഡി, മറ്റ് അധ്യാപകര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!