വീടിന്റെ താക്കോല്‍ദാനം നടത്തി

വാഴക്കുളം: ഫാ.ഡേവിസ് ചിറമേല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആവോലി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം നടത്തി. ആവോലി പഞ്ചായത്തിലെ ചെങ്ങറ കോളനിയില്‍ പഞ്ചായത്ത് കണ്ടെത്തിയ ഗുണഭോക്താവിനാണ് അഞ്ഞൂറോളം സ്‌ക്വയര്‍ ഫീറ്റില്‍ ട്രസ്റ്റ് വീടു നിര്‍മിച്ചു നല്‍കിയത്. താക്കോല്‍ദാനം ഫാ.ഡേവീസ് ചിറമേല്‍ നിര്‍വഹിച്ചു.ജില്ല പഞ്ചായത്തു പ്രസിഡന്റ് ഉല്ലാസ് തോമസ്,ആവോലി പഞ്ചായത്തു പ്രസിഡന്റ് ഷെല്‍മി ജോണ്‍സ്, ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ.ജോര്‍ജ് വള്ളോംകുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!