മൂവാറ്റുപുഴ

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആവോലി യൂണിറ്റ് രൂപീകരിച്ചു

മൂവാറ്റുപുഴ:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആവോലി യൂണിറ്റ് രൂപീകരിച്ചു. യൂണിറ്റ് രൂപീകരണ യോഗം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.കെ.ഉമ്മർ ഉദ്ഘാടനം ചെയ്തു.സമിതി സംസ്ഥാന കമ്മിറ്റി അംഗം എ.എസ്. ബാലകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സമിതി ഏരിയ പ്രസിഡന്റ് സജീവ്ന ന്ദനം, സമിതി ഏരിയ സെക്രട്ടറി  പി.എസ്.ഗോപകുമാർ, പി.എച്ച്.മൈദീൻ കുഞ്ഞ്, കെ.എം.സിറാജ്, കെ.പി നാസർ, സി.എം.സലിം എന്നിവർ പ്രസംഗിച്ചു.

യൂണിറ്റ് ഭാരവാഹിളായി വി.എൻ.പുഷ്പൻ (പ്രസിഡന്റ്),കെ.എം.സിറാജ്(സെക്രട്ടറി),കെ.പി.നാസർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

Back to top button
error: Content is protected !!