പറവകള്‍ക്കൊരു നീര്‍ക്കുടം: പക്ഷികള്‍ക്കായി ദാഹജലം വയ്ക്കുന്നതിന് സൗജന്യമായി മണ്‍പാത്രങ്ങള്‍ വിതരണം ചെയ്തു

ആലുവ: പോലീസ് ലൈബ്രറി ആലുവ പറവകള്‍ക് നീര്‍ക്കുടം എന്ന പേരില്‍ പക്ഷികള്‍ക്കായി ആലുവ നഗരത്തിലെ ഗവ. ഓഫീസുകളില്‍ ദാഹജലം വയ്ക്കുന്നതിന് സൗജന്യമായി മണ്‍പാത്രങ്ങള്‍ വിതരണം ചെയ്തു. സി.ആര്‍.ബി ബ്രാഞ്ച് ഡി.വൈ.എസ്.പി സജി മര്‍ക്കോസ് ഉദ്ഘാടനം ചെയ്തു. പോലീസ് ലൈബ്രറി പ്രസിഡന്റ് കെ.ആര്‍ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഏപ്രില്‍, മെയ് മാസങ്ങളിലെ കനത്ത ചൂടിലും പക്ഷികള്‍ നമ്മുടെ തൊടിയിടങ്ങളില്‍ നിന്ന് അകന്ന് പോകാതിരിക്കാനും പരിസ്ഥിതി സംരക്ഷണത്തിന്റെ നല്ല പാഠങ്ങള്‍ പ്രചരിപ്പിക്കുകെന്ന ലക്ഷ്യത്തോടെയും ആലുവ മുപ്പത്തടം സ്വദേശിയും പക്ഷി സ്‌നേഹിയും ആയ ശ്രീമ്മന്‍ നാരായണന്റെ സഹകരണതോടെയാണ് പരിപാടി സംഘടിപ്പിച്ചത്. താലൂക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വല്‍സല, ഡി.സി.ബി ഡിവൈഎസ്.പി വി.രാജീവ്, എ.പി.പി ഉണ്ണികൃഷ്ണന്‍, കെ.പി.എ ജില്ലാ സെക്രട്ടറി അജിത്കുമാര്‍, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്.എച്ച.ഒ മഞ്ജു ദാസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഗവ. ഓഫീസുകളിലായി നടത്തിയ പരിപാടിയില്‍ ലൈബ്രറി സെക്രട്ടറി ടി.ടി ജയകുമാര്‍, ജോ.സെക്രട്ടറി കെ.എന്‍ ബിജി, വൈസ് പ്രസിഡന്റ് പി.ആര്‍ രതി രാജ്, ലൈബ്രറേറിയന്‍ കെ.ബി മനു, ട്രഷറര്‍ അബു നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി .

 

Back to top button
error: Content is protected !!