സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ്

മുവാറ്റുപുഴ :സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ കണ്ണൂര്‍ ജില്ലയിലാണ്. പാലക്കാട് നാല് പേര്‍ക്കും കാസര്‍ഗോഡ് മൂന്ന് പേര്‍ക്കും മലപ്പുറം, കൊല്ലം ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് രോഗം ഭേദമായി. കണ്ണൂരില്‍ ഏഴ് പേര്‍ക്കും കോഴിക്കോട് നാല് പേര്‍ക്കും,തിരുവനന്തപുരം ജില്ലയില്‍ മൂന്ന് പേര്‍ക്കും രോഗം ഭേദമായത് പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചത് തമിഴ്‌നാട്ടില്‍ നിന്ന് വന്നവര്‍ക്കാണ്. ഈ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: Content is protected !!