ലഹരിക്കെതിരെ കൈ കോർത്ത് ഈസ്റ്റ് മാറാടി സർക്കാർ സ്കൂൾ വിദ്യാർത്ഥികൾ

 

 

മുവാറ്റുപുഴ :ഈസ്റ്റ് മാറാടി ഗവ:സ്കൂൾ വിദ്യാർത്ഥികൾ സർക്കാർ ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും ലഹരി വിമുക്ത സ്റ്റിക്കറുകൾ പതിപ്പിക്കുന്ന ക്യാമ്പയിനിൻ്റെ ഉദ്ഘാടനം അതിജീവനത്തിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലെ എസ്ഐ ആനി ശിവ നിർവഹിച്ചു.വീടുകളിൽ പതിപ്പിക്കുന്ന സ്റ്റിക്കറുകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഷാൻ്റി എബ്രഹാം മാറാടി പഞ്ചായത്ത് പ്രസിഡൻ്റ് ഒ.പി. ബേബിയ്ക്ക് നൽകികൊണ്ടും വാർഡ് തല ഉദ്ഘാടനം മാറാടി പഞ്ചായത്തംഗം ജിഷ ജിജോയും നിർവഹിച്ചു.

എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട ഓഫീസുകൾ, വിദ്യാലയങ്ങൾ, ബസ് സ്റ്റോപ്പുകൾ , കെ.എസ് ആർ ടി.സി ഡിപ്പോകൾ , കടകൾ, വാഹനങ്ങൾ തുടങ്ങിയവയിൽ ആയിരത്തിലധികം സ്റ്റിക്കറുകൾ വിദ്യാർത്ഥികളുടെ സഹായത്താൽ ഇതിനോടകം പതിപ്പിച്ചു. എറണാകുളം ജില്ലാ സാമൂഹ്യ നീതി വകുപ്പ് നടത്തുന്ന “കൈകോർക്കാം ലഹരിക്കെതിരെ.. ലഹരി വിമുക്ത എറണാകുളം-” എന്ന ക്യാമ്പയനിൻ്റ ഭാഗമായാണ് ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെയും മറ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് .

സ്കൂൾ പ്രധാനധ്യാപിക റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ എ അജയൻ, പി.ടി.എ പ്രസിഡൻ്റ് അനിൽകുമാർ, മദർ പി.റ്റി.എ ചെയർപേഴ്സൺ സിനിജ സനിൽ, സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.വി അവിരാച്ചൻ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, സ്കൂൾ കൗൺസലർ ഹണി വർഗീസ്സ് , ഗ്രേസി കുര്യൻ, രതീഷ് വിജയൻ, ബാബു തട്ടാർക്കുന്നേൽ തുടങ്ങിയവർ നേത്യത്വം നൽകി.

ഫോട്ടോ:…. ഈസ്റ്റ് മാറാടി ഗവ:സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിമുക്ത സ്റ്റിക്കറുകൾ പതിപ്പിക്കുന്ന ക്യാമ്പയിനിൻ്റെ ഉദ്ഘാടനം കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലെ എസ്ഐ ആനി ശിവ നിർവഹിക്കുന്നു…

Back to top button
error: Content is protected !!