ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണം: മൂവാറ്റുപുഴ അസംബ്ലി മണ്ഡലത്തിലെ കലാജാഥക്ക് ഇന്ന് തുടക്കമാകും

മൂവാറ്റുപുഴ: ഇടുക്കി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ അസംബ്ലി മണ്ഡലം കലാജാഥ ഇന്ന് തുടങ്ങും. മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ ചേരുന്ന വനിത പാര്‍ലമെന്റിനോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 9.30ന് കലാജാഥ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജാഥാംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറും. 19 ന് പാലക്കുഴ, ആരക്കുഴ പഞ്ചായത്തുകളിലും 20ന് മൂവാറ്റുപുഴ നഗരസഭയിലും, 21ന് വാളകം, മാറാടി, 22ന് ആയവന, പായിപ്ര, 23ന് മഞ്ഞള്ളൂര്‍, കല്ലൂര്‍ക്കാട്, പൈങ്ങോട്ടൂര്‍, പോത്താനിക്കാട് പഞ്ചായത്തുകളിലും വിവിധ കേന്ദ്രങ്ങളില്‍ കലാജാഥ പര്യടനം നടത്തി കലാപരിപാടികള്‍ അവതരിപ്പിയ്ക്കും.

 

Back to top button
error: Content is protected !!