കോതമംഗലം

ജനകീയ വികസന വിജ്ഞാന സദസും ജനപ്രതിനിധി സംഗമവും നടത്തി.

 

മൂവാറ്റുപുഴ: വാരപ്പെട്ടി കക്കാട്ടൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനകീയ വികസന വിജ്ഞാന സദസ് സംഘടിപ്പിച്ചു. കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി പ്രമാണിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ത്രിതല പഞ്ചായത്ത് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സംഗമവും അവർക്ക് സ്വീകരണവും നൽകി. പരിപാടി ആന്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് സി.എം. അബു അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മനോജ് നാരായണൻ വിഷയം അവതരിപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ, വൈസ് പ്രസിഡന്റ് ബിന്ദു ശശി, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി, പഞ്ചായത്ത് അംഗങ്ങളായ എം.എസ്. ബെന്നി, പ്രിയ സന്തോഷ്, സി.കെ. അബ്ദുൾ നൂർ, ലൈബ്രേറിയൻ ഷെറീന അനസിൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വായനാ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.

Back to top button
error: Content is protected !!
Close