മീമ്പാറ വനിതാ വ്യവസായ കേന്ദ്രം ഇനി മാലിന്യ സൂക്ഷിപ്പ് കേന്ദ്രമാകാന്‍ അനുവദിക്കില്ല: ജനകീയ കൂട്ടായ്മ

 

കോലഞ്ചേരി : മീമ്പാറ വനിതാ വ്യവസായ കേന്ദ്രം ഇനി മാലിന്യ സൂക്ഷിപ്പ് കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് ജനകീയ കൂട്ടായ്മ. സംഭവത്തെ പറ്റി വിശദമായ അന്വോഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും മാലിന്യ വിഷയത്തില്‍ പഞ്ചായത്തിന്റെ നിലപാട് ഉടനടി മാറ്റണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കിഴക്കേ കവലയിലെ കത്തിയമര്‍ന്ന കെട്ടിടത്തിന് മുന്നില്‍ നിന്ന് മീമ്പാറ വരെ ജനകീയ കൂട്ടായമയുടെ നേതൃത്വത്തില്‍ പ്രധിഷേധ പ്രകടനവും യോഗവും നടന്നു. വിവിധ രാഷ്ട്രീയ-സാംസ്‌കാരിക പ്രധിനിധികള്‍, വ്യാപാരി വ്യവസായികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പ്രധിഷേധ യോഗത്തില്‍ പങ്കെടുത്തു. പൂതൃക്ക പഞ്ചായത്തിലെ മാലിന്യം ഇനി ലക്ഷങ്ങള്‍ മുടക്കി പണിത മീമ്പാറ വനിതാ വ്യവസായ കേന്ദ്രത്തില്‍ കൊണ്ടിടാന്‍ അനുവദിക്കില്ലെന്നും വിഷയത്തില്‍ കൂട്ട പരാതികള്‍ വിവിധ വകുപ്പുകള്‍ക്ക് കൈമാറുമെന്നും യോഗത്തില്‍ സംസാരിച്ച വിവിധ പ്രധിനിധികള്‍ പറഞ്ഞു. പോള്‍. വി.തോമസ്, ജോളി ജോണ്‍ എടയ്ക്കാട്ട്,കെ.ജി. പുരുഷോത്തമന്‍, മത്തായി ജോണ്‍, ബേസില്‍ ജെയിംസ്, രാജു കണ്ണാമ്പാറ, എം.പി.രാജു , സജോ സക്കറിയ ആന്‍ഡ്രൂസ് തുടങ്ങിയവര്‍ പ്രധിഷേധ യോഗത്തിന് നേതൃത്വം നല്‍കി,

 

 

Back to top button
error: Content is protected !!