മുറിക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡ്: വില നിര്‍ണയ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഉന്നതതല സംഘമെത്തി

മൂവാറ്റുപുഴ : മുറിക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് വില നിര്‍ണയ റിപ്പോര്‍ട്ട് (ബിവിആര്‍) പരിശോധിക്കുന്നതിനായി ഉന്നതതല സംഘം മൂവാറ്റുപുഴയിലെത്തി. എറണാകുളം എല്‍എ ഡെപ്യൂട്ടി കളക്ടര്‍ പി.ബി സുനി ലാലിന്റെ നേത്യത്വത്തിലുളള സംഘമാണ് പരിശോധനക്കെത്തിയത്. പാലത്തിന്റെ അപ്രോച്ച് റോഡ് ബൈപാസ് അനുബന്ധ സ്ഥലങ്ങളില്‍ നേരിട്ടെത്തിയാണ് സംഘം വില നിര്‍ണ്ണയ റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. നിലം, പുരയിടം തിരിപ്പ് റോഡുകളുടെ പ്രാധാന്യം അനുസരിച്ചാണ് ബി വി ആര്‍ തയ്യാറാക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷങളായി സബ് രജിസ്റ്റാര്‍ ഓഫിസില്‍ നടന്ന മുഴുവന്‍ ആധാരങ്ങളും പരിശോധിച്ചാണ് വില നിര്‍ണ്ണയിച്ചത്. ജനുവരി 5 ന് കളക്ടര്‍ക്ക് സമര്‍പ്പിച്ച ബി വി ആര്‍ പ്രകാരമാണ് ഉന്നതതല സംഘം പരിശോധനക്കെത്തിയത്. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സിനി ബിജു , വാലുവേഷന്‍ അസിസ്റ്റന്റ് സജീവന്‍. എം.കെ, റവന്യൂ ഇന്‍സ്‌പെക്ടര്‍ ഷീന.പി. മാമ്മന്‍, സിന്ധു (എച്ച്.സി) , ഉദ്യോഗസ്ഥരായ ഷിബു നായരമ്പലം, ദീപ. ലിസ് മണ്‍ എനിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: Content is protected !!